.
തലശ്ശേരി പട്ടണത്തിന്റെ ഹൃദയഭൂമിയില്‍ 1890 ല്‍ സ്ഥാപിതമായ പെണ്‍പള്ളിക്കൂടം..
Saturday, 3 April 2021
Wednesday, 10 March 2021
2021-22 അധ്യയനവര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു
ഗവ: ഹയർസെക്കന്ററി സ്‌കൂൾ ഫോർ ഗേൾസ്, തലശ്ശേരി
ഓൺലൈൻ ആയി അഡ്മിഷൻ നേടാം
ചരിത്രത്തിന്റെ
തിരുശേഷിപ്പുകളായ തലശ്ശേരിക്കോട്ടയ്ക്കും ഓവർബറീസ് ഫോളിക്കും ഗുണ്ടർട്ട്
ബംഗ്ലാവിനും കടൽപ്പാലത്തിനും വിളിപ്പാടകലെ തലശ്ശേരിയുടെ ഹൃദയഭൂമിയിൽ 1890 ൽ
സ്ഥാപിതമായ വിദ്യാലയമാണ് ഗവ: ഹയർ സെക്കന്ററി സ്‌കൂൾ ഫോർ ഗേൾസ്, തലശ്ശേരി.
വിദ്യനേടാൻ കൊതിക്കുന്നവരും അത് പകർന്നു നൽകാൻ സദ്ധതയുള്ളവരും അതിന് കളമൊരുക്കുന്നവരും ഒരേ മനസ്സോടെ ഒത്തുചേരുന്ന ഒരിടം...
വിദ്യനേടാൻ കൊതിക്കുന്നവരും അത് പകർന്നു നൽകാൻ സദ്ധതയുള്ളവരും അതിന് കളമൊരുക്കുന്നവരും ഒരേ മനസ്സോടെ ഒത്തുചേരുന്ന ഒരിടം...
തലശ്ശേരിയിലെ
പ്രശസ്ത മുസ്ലിം തറവാട്ടുകാരായ കേയീ കുടുംബം പെണ്‍കുട്ടികളുടെ പ്രത്യേകിച്ച്
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസഉന്നമനത്തിന് വഹിച്ച
പങ്ക് വളരെ വലുതാണ്. സ്ത്രീകൾ വിദ്യാഭ്യാസ രംഗത്ത് വളരെ
പിന്നാക്കമായിരുന്ന 1890 കളിൽ കേയി തറവാട്ടുകാർ ഡിസ്ട്രിക്ട് ബോർഡിന്
സൗജന്യമായി നൽകിയ സ്ഥലത്ത് ഈ വിദ്യാലയം, പെണ്‍കുട്ടികൾക്ക് വേണ്ടിയുള്ള ഒരു
ബോഡിംഗ് ലോവർ പ്രൈമറി വിദ്യാലയമായി തുടക്കം കുറിച്ചു. കുറച്ചു കാലത്തിനു
ശേഷം മിക്‌സഡ് ലോവർ പ്രൈമറിയായും പ്രവർത്തിച്ചു. 1950-ൽ പെകുട്ടികളുടെ
ബോർഡിംഗ് ട്രെയിനിംഗ് വിദ്യാലയമായി ഉയർത്തപ്പെട്ടു.
1957-ൽ ഒന്നാം കേരള മന്ത്രിസഭ രൂപീകൃതമായതോടെ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ പ്രവർത്തിച്ചു വന്ന തലശ്ശേരിയിലെ പല വിദ്യാലയങ്ങളും ഗവമെന്റ് ഏറ്റെടുത്തു. ഇക്കൂട്ടത്തിൽ ഈ വിദ്യാലയവും ഗവൺമെന്റ് അധീനതയിലായി. തുടർന്ന് ഈ വിദ്യാലയം ഗവ: ഹൈസ്‌കൂൾ ഫോർ ഗേൾസ് എന്ന് നാമകരണം ചെയ്യപ്പെട്ടു. ഒരു നൂറ്റാണ്ടിലധികമായി തലശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും സാമൂഹികമായും സാമ്പത്തികമായും ഏറ്റവും താഴേത്തട്ടിലുള്ള മത്സ്യത്തൊഴിലാളികളുടെയും മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെയും സ്ത്രീ വിദ്യാഭ്യാസ ഉന്നമനത്തിൽ ഈ സ്ഥാപനം പ്രമുഖ പങ്ക് വഹിച്ചുവരുന്നു.
1957-ൽ ഒന്നാം കേരള മന്ത്രിസഭ രൂപീകൃതമായതോടെ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ പ്രവർത്തിച്ചു വന്ന തലശ്ശേരിയിലെ പല വിദ്യാലയങ്ങളും ഗവമെന്റ് ഏറ്റെടുത്തു. ഇക്കൂട്ടത്തിൽ ഈ വിദ്യാലയവും ഗവൺമെന്റ് അധീനതയിലായി. തുടർന്ന് ഈ വിദ്യാലയം ഗവ: ഹൈസ്‌കൂൾ ഫോർ ഗേൾസ് എന്ന് നാമകരണം ചെയ്യപ്പെട്ടു. ഒരു നൂറ്റാണ്ടിലധികമായി തലശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും സാമൂഹികമായും സാമ്പത്തികമായും ഏറ്റവും താഴേത്തട്ടിലുള്ള മത്സ്യത്തൊഴിലാളികളുടെയും മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെയും സ്ത്രീ വിദ്യാഭ്യാസ ഉന്നമനത്തിൽ ഈ സ്ഥാപനം പ്രമുഖ പങ്ക് വഹിച്ചുവരുന്നു.
2004 -ൽ ഈ വിദ്യാലയത്തിൽ ഹയർ സെക്കന്ററി
വിഭാഗം ആരംഭിച്ചു. തുടക്കത്തിൽ സയൻസ്, ഹ്യുമാനിറ്റീസ് വിഭാഗവും 2006 ൽ
കൊമേഴ്‌സ് വിഭാഗവും ആരംഭിച്ചു. ഇന്ന് ഇവിടെ ഇംഗ്ലീഷ്/മലയാളം മീഡിയം
ഡിവിഷനുകളിലായി ആയിരത്തോളം വിദ്യാർത്ഥികൾ പ്രീ പ്രൈമറി, പ്രൈമറി,
സെക്കന്ററി, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി അധ്യയനം നടത്തുന്നുണ്ട്.
കഴിഞ്ഞ
കുറച്ചു വർഷങ്ങളായി എസ്എസ്എൽസി യിൽ സമ്പൂർണ്ണ വിജയവും ഹയർ സെക്കന്ററിയിൽ
മികവാർന്ന വിജയവും കൈവരിച്ചിട്ടുണ്ട്. ഉയർന്ന അക്കാദമിക നിലവാരം
പുലർത്തുന്നതോടൊപ്പം പെണ്‍കുട്ടികളിൽ ആത്മവിശ്വാസം ഉണ്ടാക്കുന്നതിനും
സ്വയംരക്ഷയ്ക്കും ഉതകുന്ന വിവിധ പദ്ധതികളും നടപ്പിലാക്കി വരുന്നു. തലശ്ശേരി
സായിയുടെ കരുത്തിൽ ദേശീയ അന്തർദേശീയ തലങ്ങളിൽ ഉയരങ്ങൾ കീഴടക്കിയ
പെണ്‍കുട്ടികളുടെ മികവിനും ഈ സ്ഥാപനം വഹിച്ച പങ്ക് വളരെവലുതാണ്. സംസ്ഥാന
ഹോക്കി ടീമിൽ ഈ വിദ്യാലയത്തിന്റെ സാന്നിധ്യം നിരവധി വർഷങ്ങളായി തുടർന്നു
വരുന്നു.
നമ്മുടെ പെണ്‍കുട്ടികളെ ഉയർന്ന ചിന്താശേഷിയും കർമ്മശേഷിയും
സാമൂഹികപ്രതിബദ്ധതയും ഉള്ളവരാക്കി മാറ്റുക എന്നത് ഈ സ്ഥാപനത്തിന്റെ
ലക്ഷ്യമാണ്. സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ, തദ്ദേശ
സ്വയംഭരണ വകുപ്പ് തുടങ്ങിയവയുടെ സഹായത്താൽ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച്
നടപ്പിലാക്കിയ ഈ വിദ്യാലയം ഇന്ന് മികവിന്റെ പാതയിലാണ്.
2021-22 അധ്യയനവർഷത്തെ 5 മുതല്‍ 9 വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള വിദ്യാർത്ഥിപ്രവേശനത്തിനുള്ള നടപടികൾ സ്‌കൂളിൽ ആരംഭിച്ചുകഴിഞ്ഞു.
Thursday, 4 March 2021
Wednesday, 6 January 2021
Saturday, 2 January 2021
NEW YEAR PROGRAMME 2021
NEW YEAR PROGRAMME 2021
സ്‌കൂള്‍ ആര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പുതുവര്‍ഷകലാപരിപാടികളുടെ വീഡിയോസ് പൂര്‍ണ്ണരൂപത്തില്‍
Niveditha M 9 C
Drishya O P 9 C
Fida fathima 9 C
Diya Dinesh 5 B Niveditha M 9 C
Varenya 5 B
Diya Dinesh 5 B
Varenya 5 B
Drishya O P 9 C
Parveena 7 B
Liya 8 B
Niveditha M 9 C
Monday, 7 December 2020
ഇ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാം
ഇ ടീച്ചർ ഇ ക്ലാസ് റൂം ട്രെയിനിംഗിന് വിജയകരമായ തുടക്കം
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്‌കൂൾ അധ്യാപകർക്കുള്ള ഇ ടീച്ചർ ഇ ക്ലാസ് റൂം ട്രെയിനിംഗിന് വിജയകരമായ തുടക്കം.
എസ് ഐ ഇ ടി ഡയരക്ടർ ശ്രീ ബി അബുരാജ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഡയറ്റ് പ്രിൻസിപ്പാൾ ശ്രീ കെ വി പദ്മനാഭൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി എ പി അംബിക ടീച്ചർ സ്വാഗതം പറയുകയും ശ്രീ ടി പി വേണുഗോപാലൻ, ശ്രീ പി പി പ്രദീപൻ, ശ്രീമതി സുപ്രിയ പി ദുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കുകയും ചെയ്തു. തലശ്ശേരി വിദ്യാഭ്യാസ ജില്ലാ എച്ച് എം ഫോറം കൺവീനർ ശ്രീ സുധീന്ദ്രൻ സി പി നന്ദി പറഞ്ഞു. ഡയറ്റ് സീനിയർ ലക്ചറർ ശ്രീ കെ വിനോദ്കുമാർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ഗൂഗ്ൾ ഫോം, ബ്ലോഗ് നിർമ്മാണം എന്നീ വിഷയങ്ങളെ അധികരിച്ചായിരുന്നു ഇന്നത്തെ പരിശീലനം. ഒന്നാം ദിവസത്തെ പരിശീലനം ഇന്ന് രാവിലെ പത്തു മണിക്ക് തുടങ്ങി ഒരു മണിയോടെ അവസാനിച്ചു.
ഡിസംബർ 8, 9, 10 തിയ്യതികളിൽ രാവിലെ പത്തു മുതൽ ഒരു മണിവരെ ഗൂഗ്ൾമീറ്റിലൂടെയാണ് പരിശീലനം.
Thursday, 5 November 2020
Subscribe to:
Posts (Atom)
-
മധുരം മലയാളം - മാതൃകാചോദ്യോത്തരങ്ങള്‍ പ്രിയപ്പെട്ട കുട്ടികളേ, പത്താതരം മലയാളം അടിസ്ഥാനപാഠാവലിയിലെയും കേരളപാഠാവലിയിലെയും ഫോക്കസ് ഏരിയയിലെ ...
-
ഗവ: ഹയർസെക്കന്ററി സ്‌കൂൾ ഫോർ ഗേൾസ്, തലശ്ശേരി ഓൺലൈൻ ആയി അഡ്മിഷൻ നേടാം ചരിത്രത്തിന്റെ തിരുശേഷിപ്പുകളായ തലശ്ശേരിക്കോട്ടയ്ക്കും ഓവർബറീസ് ഫോളിക...