Monday, 7 December 2020
ഇ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാം
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്‌കൂൾ അധ്യാപകർക്കുള്ള ഇ ടീച്ചർ ഇ ക്ലാസ് റൂം ട്രെയിനിംഗിന് വിജയകരമായ തുടക്കം.
എസ് ഐ ഇ ടി ഡയരക്ടർ ശ്രീ ബി അബുരാജ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഡയറ്റ് പ്രിൻസിപ്പാൾ ശ്രീ കെ വി പദ്മനാഭൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി എ പി അംബിക ടീച്ചർ സ്വാഗതം പറയുകയും ശ്രീ ടി പി വേണുഗോപാലൻ, ശ്രീ പി പി പ്രദീപൻ, ശ്രീമതി സുപ്രിയ പി ദുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കുകയും ചെയ്തു. തലശ്ശേരി വിദ്യാഭ്യാസ ജില്ലാ എച്ച് എം ഫോറം കൺവീനർ ശ്രീ സുധീന്ദ്രൻ സി പി നന്ദി പറഞ്ഞു. ഡയറ്റ് സീനിയർ ലക്ചറർ ശ്രീ കെ വിനോദ്കുമാർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ഗൂഗ്ൾ ഫോം, ബ്ലോഗ് നിർമ്മാണം എന്നീ വിഷയങ്ങളെ അധികരിച്ചായിരുന്നു ഇന്നത്തെ പരിശീലനം. ഒന്നാം ദിവസത്തെ പരിശീലനം ഇന്ന് രാവിലെ പത്തു മണിക്ക് തുടങ്ങി ഒരു മണിയോടെ അവസാനിച്ചു.
ഡിസംബർ 8, 9, 10 തിയ്യതികളിൽ രാവിലെ പത്തു മുതൽ ഒരു മണിവരെ ഗൂഗ്ൾമീറ്റിലൂടെയാണ് പരിശീലനം.
Subscribe to:
Posts (Atom)
-
മധുരം മലയാളം - മാതൃകാചോദ്യോത്തരങ്ങള് പ്രിയപ്പെട്ട കുട്ടികളേ, പത്താതരം മലയാളം അടിസ്ഥാനപാഠാവലിയിലെയും കേരളപാഠാവലിയിലെയും ഫോക്കസ് ഏരിയയിലെ ...
-
ഗവ: ഹയർസെക്കന്ററി സ്കൂൾ ഫോർ ഗേൾസ്, തലശ്ശേരി ഓൺലൈൻ ആയി അഡ്മിഷൻ നേടാം ചരിത്രത്തിന്റെ തിരുശേഷിപ്പുകളായ തലശ്ശേരിക്കോട്ടയ്ക്കും ഓവർബറീസ് ഫോളിക...