/* ----- LINKBAR BY BLOGGER_SOOTHRAM.BLOGSPOT.COM ----- */ #linkbar { margin: 0px 0px 0px 0px; padding: 3px 0px 5px 0px; width: 896px; position: relative; background: $linkbarmainbgColor; border-top: 1px solid $linkbarmainBorderColor; border-bottom: 1px solid $linkbarmainBorderColor; } #linkbar ul { margin: 0px 0px 0px 0px; padding: 0px 0px 0px 0px; text-align: left; list-style-type:none; } #linkbar li { display: inline; margin: 0px 0px 0px 0px; padding: 0px 0px 0px 0px; } #linkbar h2 { margin: 0px 0px 0px 0px; padding: 0px 0px 0px 0px; display: none; visibility: hidden; } #linkbar a { clear: both; margin: 0px -5px 0px 0px; padding: 6px 15px 5px 15px; width:100%px; text-decoration:none; font: $linkbarTextFont; color: $linkbarTextColor; background: $linkbartextbgColor; border: 1px solid $linkbarBorderColor; border-top: 0; border-bottom: 0; } #linkbar a:hover { color: $linkbarHoverTextColor; background: $linkbarHoverBgColor; }

Friday 7 August 2020

19 -25 JUNE 2020 VAYANA VARAM

 ജൂൺ 19, വായന ദിനം (ശ്രീ പി എൻ പണിക്കർ ചരമദിനം)

 

*സാഹിത്യ ക്വിസ് വിജയികൾ*

 *ഹൈസ്കൂൾ  തലം*

ഒന്നാം സ്ഥാനം.

1- *നിവേദിത എം* 9C

 2- *ഫാത്തിമത് ഷഹാന ടി കെ* 9C (രണ്ടുപേർ പങ്കിട്ടു 15/15 പോയിന്റോടെ.

രണ്ടാം സ്ഥാനം. ആറുപേർ പങ്കിട്ടു. 14/15 പോയിന്റോടെ.1) ഫാത്തിമത്തുൽ ഹിബ ഷെറിൻ 8B.

2- നിദ നൗഷാദ് 10B

3-സന വി 9C

4-ആൻസി എം ജോളി  10C

5-ഫാത്തിമത് ഷഹല കെ 8B

6-അമയ സുധാകരൻ    10 B



*സാഹിത്യ ക്വിസ് UP വിഭാഗം വിജയികൾ*

ഒന്നാം സ്ഥാനം. *സനാജ് കാത്തൂൺ*  7B

രണ്ടാം സ്ഥാനം. a)ഹാജിറ പി  5B

 b)ഫാത്തിമത്തുൽ ഹിബ  6B

C)ഹാജറാബീബീ 6B

വിജയികൾക്ക് അഭിനന്ദനങ്ങൾ

 

വായനക്കുറിപ്പ് രചനാ മത്സരം:

ഒന്നാം സ്ഥാനം: മാളവിക പ്രമോദ് XA

രണ്ടാം സ്ഥാനം:

ശിവഗംഗ XA

അഭിനന്ദനങ്ങൾ...

ഒന്നാം സ്ഥാനം നേടിയ വായനക്കുറിപ്പ് താഴെ പോസ്റ്റ് ചെയ്യുന്നു.

അമ്മേങ്കുഞ്ഞുണ്ണീം

കുഞ്ഞുണ്ണീമമ്മേം.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ രസിക്കുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് അമ്മേങ്കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം.മാതൃഭൂമി ബുക്സ് 2010ൽ പ്രസിദ്ധീകരിച്ച ബാലസാഹിത്യ വിഭാഗത്തിൽ വരുന്ന കൃതിയാണ് ഇത്. പ്രശസ്തകഥാകൃത്ത് പ്രിയ.എ.എസ്സിന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലൂടെ ഇതൾ വിരിയുന്ന കുഞ്ഞുകഥകളുടെ മനോഹരമായ ഒരു സമാഹാരം. പ്രിയ .എ.എസ്സ് എന്ന അമ്മയുടെയും കുഞ്ഞുണ്ണിയെന്ന മകന്റേയും സ്വതസിദ്ധമായ സംഭാഷണശൈലിയിൽ ഉരുത്തിരിഞ്ഞു വന്ന ഈ മനോഹര സൃഷ്ടി വായനക്കാരെ ബാല്യകാലസ്മരണകളിലേക്ക് നയിക്കുന്നു.ബാലസാഹിത്യകൃതികളുടെ തനത് ശൈലിയിൽ നിന്നും വേറിട്ടു നിൽക്കുന്ന രചനാ തന്ത്രവും ആകർഷകമാണ്.

        ഈ പുസ്തകത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥയിലൊന്ന് "കരഞ്ഞുണ്ണി "യാണ്. ഇതാണ് ഈ പുസ്തകത്തിലെ ആദ്യത്തെ കഥ. ഇതൊരു ചെറിയ കഥയാണ്.ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളും അമ്മയും മോനും തന്നെയാണ്. കുഞ്ഞുണ്ണിക്ക് പനിയാണ്. പനീടെ കൂടെ വെറുതെയുള്ള വാശിയും കരച്ചിലും. കുഞ്ഞുണ്ണിക്ക് ചവിട്ടുപടിയിൽനിന്ന് മുറ്റത്തു കിടക്കുന്ന ഇലയിലേക്ക് മൂത്രമൊഴിക്കണം.ബാത്റൂമിൽ നിന്നൊഴിച്ചാൽ ഒരു രസവുമില്ല എന്നാണ് കുഞ്ഞുണ്ണിയുടെ വാശി. ചവിട്ടുപടീന്ന് എലേലേക്ക് മൂത്രമൊഴിച്ചാൽ ശരശരോന്ന് ഒച്ച കേൾക്കാം. അങ്ങനെയാണ് കരച്ചിൽ.അങ്ങനെ എങ്കിൽ അങ്ങനെ എന്നു വിചാരിച്ച് അമ്മ കുഞ്ഞുണ്ണിയെ ചവിട്ടുപടീലേക്ക് ' ശൂ' വെയ്ക്കാൻ കൊണ്ടുപോവുകയാണ്.അങ്ങനെ കരച്ചിൽ നിർത്തി എന്ന് അമ്മ വിചാരിക്കുമ്പോഴാണ് കുഞ്ഞുണ്ണീടെ അടുത്ത കരച്ചിൽ.

തേക്കിലയിലേക്ക് ശരശരോന്ന് ഒരു കുഞ്ഞു മഴ. തേക്കില ഒരു കുളമായി. അതിനിടയിൽ താഴത്തെ പടിയിൽ ഇരുന്ന കുഞ്ഞുണ്ണിയുടെ ചെരിപ്പിലേക്ക് കുഞ്ഞു മഴ തെറിച്ചു. അതോടെ കുഞ്ഞുണ്ണി കരച്ചിലായി. കുഞ്ഞുണ്ണിയെ ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാലും അവൻ കരച്ചിൽ നിർത്തിയില്ല. കരഞ്ഞ് കരഞ്ഞ് കുഞ്ഞുണ്ണി ചോന്നു. മൂക്കീന്നും കണ്ണീന്നും വെള്ളമൊഴുകി. അപ്പൂപ്പൻ പോക്കറ്റീന്ന് 10 രൂപയെടുത്ത് കുഞ്ഞുണ്ണിക്ക് നീട്ടി. അപ്പോൾ കുഞ്ഞുണ്ണിയുടെ കരച്ചിൽ കൂടി .

        ഇങ്ങനെ കരച്ചിലിലൂടെ കാര്യം നേടുന്ന കുഞ്ഞുണ്ണിക്കഥകളിലൂടെ വായനക്കാരൻനീങ്ങുമ്പോൾ, ഓരോ വായനക്കാരനും ഓരോ കുട്ടിയാവുന്നു. കുട്ടിത്തം നഷ്ടപ്പെട്ട കെട്ട കാലത്തിൽ സത്യത്തിൽ ഇത്തരം കഥകളാണ് വേണ്ടതെന്ന് എനിക്ക് തോന്നുന്നു. കുട്ടി വായനക്കാരെത്രമല്ല, കുട്ടിത്തം കളയാത്തവരെയും ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ് പ്രിയ എ.എസ്സിൻ്റെ ഈ പുസ്തകം.

.........................

    അമ്മേങ്കുഞ്ഞുണ്ണീം

    കുഞ്ഞുണ്ണീമമ്മേം'

    പ്രിയ എ.എസ്

    മാതൃഭൂമി ബുക്സ് 2010

മാളവിക പ്രമോദ് 10 എ

 

വാർത്താവതരണ മത്സരം - ഒന്നാം സ്ഥാനം:

തേജ ലക്ഷമി ഇ കെ 8C

രണ്ടാം സ്ഥാനം: ആവണി പ്രമോദ് 10 A

തേജ ലക്ഷ്മിയുടെ വാർത്താവതരണത്തിൻ്റെ വീഡിയോ കാണാം:


 വാർത്താവതരണങ്ങളി തെരഞ്ഞെടുത്തവ ഉക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോ ഇനി കാണാം:




 

No comments:

Post a Comment