E = mc² എന്ന ഐൻസ്റ്റൈനിയൻ സിദ്ധാന്തമാണ് അണുബോംബിന്റെ അടിസ്ഥാനം. രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കത്തില്‍ 1939ൽ വിഖ്യാത ശാസ്ത്രജ്ഞന് ആൽബർട്ട് ഐൻസ്റ്റൈൻ അന്നത്തെ യു.എസ് പ്രസിഡൻറായ ഫ്രാങ്ക്ലിന് റൂസ്വെല്‍റ്റിനെ യുറേനിയം എന്ന മൂലകത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും ജര്‍മന്‍ നാസികള്‍ ഇതുപയോഗിച്ച് ആറ്റം ബോംബ് വികസിപ്പിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും കത്തിലൂടെ ധരിപ്പിച്ചു. ഹിറ്റ്ലരുടെ ജര്മനിയെക്കാള് വേഗത്തിൽ അണുബോംബ് നിര്മിക്കുക എന്ന ലക്ഷ്യം മുൻനിർത്തി 250 കോടി ഡോളര്‍ ചെലവിട്ട് ആണവ ഗവേഷണ കേന്ദ്രം അമേരിക്ക സഖ്യകക്ഷികളുടെ പിന്തുണയോടെ രൂപപ്പെടുത്തുകയും ചെയ്തു. പ്രോജക്ടിനായി ഓപന്ഹീമര് ഉൾപ്പെടെയുള്ള കുടിയേറ്റക്കാരായ ശാസ്ത്രജ്ഞരുടെ കൂട്ടായുള്ള പരിശ്രമവും അതിന്റെ പ്രവര്ത്തനം ത്വരിതപ്പെടുത്തി. ‘മാന്‍ഹാട്ടന്‍ പ്രോജക്ട്’ എന്നായിരുന്നു നാമകരണം ചെയ്തത്. ഒടുവിൽ ആറു വര്ഷക്കാലത്തെ ഗവേഷണങ്ങളുടെ ഫലമായി 1945 ജൂലൈ 25 ന് ന്യൂമെക്സികോയിലെ അലാമോഗാര്ഡോവിൽ ‘ട്രിനിറ്റി’ എന്നപേരില്‍ ലോകത്തെ ആദ്യ ആണവ പരീക്ഷണം നടത്തി ആണവായുധ യുഗത്തിന് അമേരിക്ക തുടക്കംകുറിച്ചു. ലോകത്തിലെ ആദ്യ ആണവ പരീക്ഷണം തന്നെ വിജയം കണ്ടു. ശാന്തസമുദ്രത്തിലെ മാർഷൽ ദ്വീപസമൂഹത്തിലെ ബിക്കിനി പവിഴപ്പുറ്റുതുരുത്തിലായിരുന്നു ഓപ്പറേഷന് ക്രോസ്റോഡ്സ് എന്നു രഹസ്യനാമം നൽകിയ ഈ പരീക്ഷണം. ആദ്യ പരീക്ഷണം നടന്ന് വെറും പത്തു ദിവസത്തിനു ശേഷം, 1945 ആഗസ്റ്റ് 6 ന് ജപ്പാനിലെ ഹിരോഷിമയിൽ അണുബോബിട്ട് സർവ്വനാശം വിതച്ച് അമേരിക്ക അവരുടെ പൈശാചികത തെളിയിക്കുകയും ചെയ്തു.
No comments:
Post a Comment