ലോക്ക്ഡൗണ്‍ കാലത്ത് ചെടികളും പച്ചക്കറി കൃഷിയും ശുചീകരണവും ഒരല്്പം പ്രകൃതി സ്‌നേഹവും
കേരളത്തിലെ ലോക്ക്ഡൗണ്‍കാലം വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം മധ്യവേനലവധിക്കാലം കൂടിയായിരുന്നു. നമ്മുടെ വിദ്യാര്‍ഥികളില്‍ ചിലരെങ്കിലും ഈ കാലം ചെടികളും പച്ചക്കറികളും നട്ടു വളര്‍ത്തിയും വീട്ടുകാര്യങ്ങളില്‍ മുതിര്‍ന്നവരെ സഹായിച്ചും മറ്റും ഏറ്റവും ഫലപ്രദമായി വിനിയോഗിക്കുകയുണ്ടായി. ഇതിന് സഹായകമായത് നമ്മുടെ സ്‌കൂളിലെ കൗണ്‍സലറായ ശ്രീമതി വിപിത ടീച്ചറുടെ ഒരു വാട്‌സപ്പ് മെസേജാണ്. കണ്ണൂര്‍ ജില്ലാ മാനസിക ആരോഗ്യ പദ്ധതിയുടെ (DMHP) ഭാഗമായി ജില്ലയിലെ യുപി, ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി ചില പ്രവര്ർത്തനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നതിനെക്കുറിച്ചായിരുന്നു ആ മെസേജ്. കൊറോണാ വൈറസ് വ്യാപനം മൂലം എല്ലാവരും വീടിനുള്ളില്‍ അകപ്പെട്ട സാഹചര്യത്തില്‍ കുട്ടികള്‍ക്ക് അവരുടെ മുഴുവന്‍ സമയം ടി വി യുടേയും സോഷ്യല്‍ മീഡിയയുടേയും മുന്നില്‍ ചിലവിടാതെ ക്രിയാത്മകമായി മുന്നോട്ടു പോകുന്നതിലൂടെ മാനസികോല്ലാസം കൈവരിക്കുക എന്ന ലക്ഷ്യമായിരുന്നു പദ്ധതിക്കു പിന്നില്‍.
പദ്ധതിക്ക് മൂന്നു ഘട്ടങ്ങളാണുണ്ടായിരുന്നത്.ഇതില്‍ ആദ്യത്തെ പ്രവര്‍ത്തനം 'മൈക്രോ ഗ്രീന്‍സ് പ്ലാന്റിംഗ് ' ആണ് .. ഒരു വിത്തുമുളച്ചുപൊങ്ങുന്നതു കാണാന്‍ നമുക്കേറെ സന്തോഷമാണ് .. അതു നമ്മള്‍ നട്ടതാണെങ്കില്‍ ഇരട്ടി മധുരം.. കുട്ടികളില്‍ ഈ ഇരട്ടി മധുരം എത്തിക്കുന്നതിനോടൊപ്പം പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലാനും, ചെടികള്‍ നട്ടു വളര്‍ത്തുക, പച്ചക്കറി കൃഷി ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലേക്ക് അവരെ നയിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ഈ ഒന്നാം ഘട്ടം. ഈ ഒരു പ്രവര്‍ത്തനത്തിനു വേണ്ടി നമ്മുടെ വീടുകളില്‍ കിട്ടുന്ന എല്ലാതരം വിത്തുകളും (മുത്താറി, കടുക് ,ചെറുപയര്‍, കടല, ഉലുവ ,തുടങ്ങിയവ) ഉപയോഗിക്കാമെന്ന് കുട്ടികളോട് നിര്‍ദ്ദേശിക്കുകയുണ്ടായി.
കുട്ടികളില്‍ പ്രകൃതിസ്‌നേഹം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ, വേനല്‍ച്ചൂടില്‍ ദാഹിച്ചു വലയുന്ന പക്ഷികള്‍ക്ക് കുടിവെള്ളമൊരുക്കി വെക്കാനുള്ള ആഹ്വാനമായിരുന്നു പദ്ധതിയുടെ രണ്ടാം ഘട്ടം.
മൂന്നാംഘട്ട പ്രവര്‍ത്തനമായി വീടും പരിസരവും ശുചിയാക്കല്‍, വീട്ടുസാമഗ്രികള്‍ അടുക്കും ചിട്ടയുമായി ക്രമീകരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നല്‍കിയത്.
No comments:
Post a Comment