ഹിരോഷിമ
ആറു വര്‍ഷക്കാലത്തെ ഗവേഷണങ്ങളുടെ ഫലമായി 1945 ജൂലൈ 25 ന് അമേരിക്ക
ആദ്യ ആണവ പരീക്ഷണം നടത്തി. 1945 ജൂലൈ 20 മുതല്‍ ജപ്പാനെ ലക്ഷ്യം വച്ച് വ്യോമാഭ്യാസങ്ങള്‍ക്ക്
അമേരിക്ക തുടക്കമിട്ടിരുന്നു. രണ്ട് ആണവബോംബുകള്‍ ജപ്പാനുവേണ്ടി അവർ കരുതിവെച്ചു. അമേരിക്കയുടെയും
ബ്രിട്ടെൻറയും ഭരണകർത്താക്കളായ റൂസ്വെൽറ്റിനെയും വിൻസ്റ്റൻ
ചർച്ചിലിനെയും അനുസ്മരിച്ച് ബോംബുകൾക്ക് ‘മെലിഞ്ഞ മനുഷ്യന്‍’ എന്നും ‘തടിച്ച മനുഷ്യന്‍’ എന്നും അർഥംവരുന്ന ‘ലിറ്റില്‍ ബോയ്’, ‘ഫാറ്റ് മാന്‍’ എന്നീ പേരിട്ടു.
റൂസ്വെൽറ്റിെൻറ
നിര്യാണത്തെ തുടർന്ന് വൈസ് പ്രസിഡൻറായിരുന്ന ഹാരി എസ്. ട്രൂമാന്‍ പ്രസിഡൻറായി. പടിഞ്ഞാറൻ
സഖ്യവും സോവിയറ്റ് യൂണിയനും ജർമ്മനി പിടിച്ചടക്കിയതോടെയും അഡോൾഫ് ഹിറ്റ്ലറിന്‍റെ ആത്മഹത്യയോടെയും ജർമ്മനി മെയ്8, 1945 ന് നീരുപാധീകം കീഴടങ്ങിയതോടെ യൂറോപ്പിലെ യുദ്ധം അവസാനിച്ചു. എന്നാൽ ജപ്പാൻ കീഴടങ്ങാൻ വിസമ്മതിച്ചു. ജർമനി തോൽവി സമ്മതിച്ചെങ്കിലും ജപ്പാനില്‍നിന്ന് ഉയര്‍ന്നു വന്ന
കടുത്ത പ്രതിരോധം സഖ്യകക്ഷികളുടെ വിജയം അകലെയാക്കി.
ട്രൂമാന്‍ നല്‍കിയ പോട്സ്ഡാം അന്ത്യശാസനം ജപ്പാന്‍
തള്ളിയപ്പോള്‍ ട്രൂമാന്‍ അണുബോംബ് പ്രയോഗിക്കാന്‍ ഉത്തരവിട്ടു. ഒരു സൈനികനെപ്പോലും നഷ്ടപ്പെടുത്താതെ യുദ്ധം ജയിക്കാമെന്നതും കോടികൾ ചെലവിട്ടു നിര്‍മിച്ച ആയുധം ഉപയോഗിക്കാതെ കളയാനാവില്ല എന്ന വാദവും പിന്തുണയേകിയതോടെ ലോകത്തുനിന്നും സ്വരാജ്യത്തു നിന്നുമുയർന്ന സകല എതിർവാദങ്ങളും നിഷ്ഫലമാക്കി അമേരിക്ക ജപ്പാനിൽ അണുബോംബ് വർഷിച്ചു. ആദ്യ ആണവ പരീക്ഷണം
നടന്ന് വെറും 10 ദിവസത്തിനു ശേഷം, 1945 ആഗസ്റ്റ് ആറാം തീയതി...
അന്നൊരു തിങ്കളാഴ്ചയായിരുന്നു. പുലർച്ച ശാന്തസമുദ്രത്തിലെ
മറിയാന ദ്വീപസമൂഹത്തിലെ ടിനിയന്‍ ദ്വീപില്‍നിന്ന് എനോളഗെ ബി 29 എന്ന അമേരിക്കന്‍
ബോംബർ വിമാനം 1500 മൈലുകള്‍ക്കപ്പുറമുള്ള ജപ്പാനിലെ ഹോൺഷൂ
ദ്വീപ് നഗരമായ ഹിരോഷിമ ലക്ഷ്യമാക്കി പറന്നു. വിമാനത്തിെൻറ
ഉൾവശത്ത് 12 സൈനികരും പുറത്ത് ഒരു കൊളുത്തില്‍ തൂങ്ങി സർവസംഹാരിയായ ‘ലിറ്റില്‍ ബോയ്’ എന്ന അണുബോംബും. ഹിരോഷിമയിലെ ജനങ്ങൾ പതിവുപോലെ തന്നെ തങ്ങളുടെ ജോലികൾക്ക് പുറപ്പെടുന്ന തിരക്കിലായിരുന്നു. യുദ്ധസമയമായതിനാൽ തന്നെ വ്യോമാക്രമണ ഭീഷണിയുടെ സൈറണ്‍ മുഴങ്ങിയതിനാൽ പലരും ഒാടി ട്രഞ്ചുകളില്‍ കയറി ഒളിച്ചു. വിമാനം ഹിേരാഷിമ നഗരത്തിനു മുകളിലെത്തിയ സമയം പൈലറ്റ് ബ്രിഗേഡിയര്‍ ജനറല്‍ പോള്‍ വാര്‍ഫീല്‍ഡ് ടിബ്ബെറ്റ് ജൂനിയര്‍ ലിറ്റില്‍ ബോയിയെ വേര്‍പെടുത്തി. ഹിരോഷിമ നഗരത്തിലെ ടി ബ്രിഡ്ജായിരുന്നു (‘T’ ആകൃതിയിലുള്ള പാലം) ലക്ഷ്യംവെച്ചെതങ്കിലും അവിടെനിന്ന് 800 അടി മാറിയാണ് ബോംബ് പതിച്ചത്. അതിശക്തമായ ചൂടില്‍ ഹിരോഷിമ ഉരുകിയൊലിച്ചു. ചുറ്റും സംഭവിക്കുന്നതെന്തെന്നറിയാതെ ജനങ്ങൾ പരക്കംപാഞ്ഞു. എങ്ങും ചുവന്ന അഗ്നിഗോളങ്ങളും കത്തിക്കരിഞ്ഞ പച്ചമാംസത്തിെൻറ ഗന്ധവും മാത്രം. ആകാശംമുെട്ട ഉയർന്നുപൊങ്ങിയ കൂൺ മേഘങ്ങൾ. നിസ്സഹായരായ മനുഷ്യരുടെ കൂട്ടനിലവിളികളും ആർത്തനാദങ്ങളും, മനുഷ്യെൻറയും
മൃഗങ്ങളുടെയും മൃതശരീരങ്ങൾ, ശരീരമാസകലം പൊള്ളലേറ്റ് വികൃതമായ
മനുഷ്യരൂപങ്ങൾ എന്നീ കാഴ്ചകൾ മാത്രം അവശേഷിച്ചു.
ബോംബിൽ
നിന്നുണ്ടായ സംഹാരശക്തി 35 ശതമാനം ചൂട്, 50 ശതമാനം കാറ്റ്, 15 ശതമാനം അണുപ്രസരണം
എന്നിങ്ങനെയായിരുന്നു. തീനാളങ്ങൾ ജപ്പാനിലെ ഏഴാമത്തെ വലിയ നഗരമായ
ഹിരോഷിമയെ വിഴുങ്ങി. 15,000 ടണ്‍ ടി.എന്‍.ടി ശക്തിയുള്ള ബോംബ്
കരിച്ചുകളഞ്ഞത് 13 ചതുരശ്ര കി.മീ. വരുന്ന ജനവാസ മേഖലയെയാണ്. അടങ്ങാത്ത യുദ്ധാര്‍ത്തിയുടെ ഫലമായി മണ്ണിൽ പിടഞ്ഞുവീണു മരിച്ചത് ഒരു ലക്ഷത്തിലേറെ മനുഷ്യജീവനുകളാണ്. പൊള്ളലേറ്റും മുറിവേറ്റും നീറിനീറിക്കഴിഞ്ഞ നിരവധിയാളുകൾ പിന്നീടുള്ള ദിവസങ്ങളിൽ പിടഞ്ഞുപിടഞ്ഞ് മരിച്ചു. ഇതിെൻറ അനന്തരഫലമായി അണുവികിരണത്തിൽപെട്ട് ജനിതക വൈകല്യങ്ങളോടെ ജനിച്ചുവീണത് രണ്ടു ലക്ഷത്തോളം പേര്‍. ജപ്പാന്‍ അമേരിക്കയുടെ പേള്‍ഹാർബർ തുറമുഖത്ത് നടത്തിയ ആക്രമണത്തിെൻറ തിരിച്ചടിയെന്നോണമായിരുന്നു ഹിരോഷിമയിലെ ഈ അണുബോംബ് ആക്രമണം. ഹിരോഷിമയിൽ ബോംബ് വർഷിച്ചതിനു ശേഷം അമേരിക്കന്‍ പ്രസിഡൻറ് ട്രൂമാന്‍ പറഞ്ഞത് ഞങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍
ഭൂമിയില്‍ ഇന്നേവരെ കാണാത്ത നാശത്തിെൻറ ഒരു പെരുമഴതന്നെ
നിങ്ങള്‍ പ്രതീക്ഷിച്ചോളൂ എന്നായിരുന്നു.
നാഗസാക്കി
ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമാണ് നാഗസാക്കി. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് നാഗസാക്കി കണ്ടെത്തിയത്. നേരത്തേ ഇത് നിഷിസൊനോഗി ജില്ലയുടെ ഭാഗമായിരുന്നു. 16 ാം നൂറ്റാണ്ടുമുതൽ 19 ാം നൂറ്റാണ്ടുവരെ ഈ നഗരം യൂറോപ്യന്മാരുടെ പ്രധാന താവളമായിരുന്നു.ആദ്യ സിനോ-ജാപ്പനീസ് യുദ്ധത്തിലും റഷ്യ-ജാപ്പനീസ് യുദ്ധത്തിലും ജാപ്പനീസ് ഇമ്പീരിയൽ നേവിയുടെ കേന്ദ്രമായിരുന്നു ഇവിടം.
ഹിരോഷിമയിൽ ബോംബ് വർഷിച്ചതിനു ശേഷം അമേരിക്കന്‍ പ്രസിഡൻറ് ട്രൂമാന്‍ പറഞ്ഞത് ഞങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയില്‍ ഇന്നേവരെ കാണാത്ത നാശത്തിെൻറ ഒരു പെരുമഴതന്നെ നിങ്ങള്‍ പ്രതീക്ഷിച്ചോളൂ എന്നായിരുന്നു.
പോസ്റ്റ് ഡാനില്‍ വച്ച് നടന്ന സമ്മേളനത്തില്‍ അമേരിക്ക ജപ്പാന് നേരെ പ്രയോഗിച്ച “”സമ്പൂര്‍ണ്ണ നാശം”” എന്ന പദത്തിന് ഇത്രയും വ്യാപ്തി ഉണ്ടാകുമെന്ന് ലോകം വൈകാതെ തന്നെ തിരിച്ചറിഞ്ഞു.
ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചതിന് പിന്നാലെ, കീഴടങ്ങാനായി ജാപ്പനീസ് ചക്രവർത്തി ചില വ്യവസ്ഥകൾ മുന്നോട്ടുവെച്ചു.
- 1) ദേശീയ സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടണം.
- 2) ആസ്ഥാന കെട്ടിടങ്ങള്‍ സംരക്ഷിക്കപ്പെടണം.
- 3) നിരായുധീകരണം പ്രാവര്‍ത്തികമാക്കണം.
- 4) യുദ്ധത്തില്‍ പങ്കെടുത്ത ജപ്പാന്‍ പട്ടാളക്കാരെ ശിക്ഷയില്‍നിന്ന് ഒഴിവാക്കണം.
എന്നാൽ, ഇത് അംഗീകരിക്കാന്‍ അമേരിക്ക വിസമ്മതിച്ചു. യുദ്ധക്കൊതി തലയ്ക്കുപിടിച്ച ചെകുത്താന്മാര്‍ക്ക് മതിയായിരുന്നില്ല. അവര്‍ മൂന്നു ദിവസത്തിന് ശേഷം ആഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചു. ഇത്തവണ മനുഷ്യവേട്ടക്കായി തിരഞ്ഞെടുക്കപ്പെട്ടത് 4630 കിലോടണ്‍ ഭാരവും ഉഗ്ര സ്ഫോടക ശേഷിയുള്ള ഫാറ്റ് മാന്‍ (തടിച്ച മനുഷ്യന്‍) എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബാണ്. 1945 ഓഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയുടെ സ്വതേയുള്ള ശാന്തത ഭേദിച്ച് അമേരിക്കയുടെ ബോക്സ്കാര്‍ എന്ന കൊലയാളി വിമാനം “ഫാറ്റ്മാന്‍” എന്ന പ്ലൂട്ടോണിയം ബോംബുമായി നാഗസാക്കിക്ക് മുകളില്‍ അശാന്തിയുടെ പ്രതീകമായി പ്രത്യക്ഷമായി രാവിലെ 11.02 ന് നാഗസാക്കിയും തീഗോളം വിഴുങ്ങി. നാഗസാക്കിയിലെ ഭൂമിയുടെ താപനില 4,000°C വരെ ഉയർന്നു റേഡിയേഷൻ മഴയായി പെയ്തിറങ്ങി. നാൽപതിനായിരം പേര്‍ തൽക്ഷണം മരിച്ചുവീണു. മരണസംഖ്യക്ക് കുറവൊന്നും വന്നില്ല. ഹിരോഷിമയിലെ അത്രയും ആളുകൾതന്നെ നാഗസാക്കിയിലും മരിച്ചുവീണു. ബോംബ് വര്‍ഷിക്കുന്നതിനായി അമേരിക്ക ഉപയോഗിച്ച ബി-29 എന്ന യുദ്ധവിമാനം പറത്തിയത് ബ്രിഗേഡിയന്‍ ജനറല്‍ ചാള്‍സ് സ്വിനിയാണ്. രണ്ടാം അണുബോംബാക്രമണത്തിനായി അമേരിക്ക ആദ്യം തിരഞ്ഞെടുത്ത നഗരം നാഗസാക്കിയായിരുന്നില്ല. ‘കൊക്കൂറ’യെന്ന നഗരത്തിമായിരുന്നു. കോക്കുറയില്‍ സ്ഥിതി ചെയ്യുന്ന ജപ്പാന്റെ ആയുധസംഭരണശാല തകര്‍ക്കുക എന്നതായിരുന്നു അമേരിക്കയുടെ പ്രധാന ലക്ഷ്യം. കാലാവസ്ഥ മോശമായതു കാരണമാണ് ദുര്‍വിധി നാഗസാക്കിയെ തേടിയെത്തിയത്. ബോംബാക്രമണത്തിന് അമേരിക്ക പദ്ധതിയിട്ട ദിനം കൊക്കൂറയിലെ ആകാശം വ്യോമാക്രമണത്തിന് പ്രതികൂലമായ രീതിയില്‍ ലക്ഷ്യ സ്ഥാനം നിര്‍ണ്ണയിക്കാനാവാത്ത വിധം മേഘാവൃതമായി മാറി. ഇതിനാലാണ് നാഗസാക്കിയിലെ ജനങ്ങള്‍ ആ വലിയ ദൗര്ഭാഗ്യത്തിെൻറ ഇരകളായത്. യുദ്ധത്തിൽ ജയിക്കാനായി സഖ്യകക്ഷികളിൽപെട്ട അമേരിക്കയുടെ മഹാപാതകത്തിെൻറ ഫലമായി ആഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകയുദ്ധത്തിന് അവസാനം കുറിച്ചു. ആഗോള യുദ്ധചരിത്രത്തില്‍ അവസാനമായി പരീക്ഷിക്കപ്പെട്ട അണുബോംബാണ് ഫാറ്റ്മാന്‍
.
No comments:
Post a Comment