/* ----- LINKBAR BY BLOGGER_SOOTHRAM.BLOGSPOT.COM ----- */ #linkbar { margin: 0px 0px 0px 0px; padding: 3px 0px 5px 0px; width: 896px; position: relative; background: $linkbarmainbgColor; border-top: 1px solid $linkbarmainBorderColor; border-bottom: 1px solid $linkbarmainBorderColor; } #linkbar ul { margin: 0px 0px 0px 0px; padding: 0px 0px 0px 0px; text-align: left; list-style-type:none; } #linkbar li { display: inline; margin: 0px 0px 0px 0px; padding: 0px 0px 0px 0px; } #linkbar h2 { margin: 0px 0px 0px 0px; padding: 0px 0px 0px 0px; display: none; visibility: hidden; } #linkbar a { clear: both; margin: 0px -5px 0px 0px; padding: 6px 15px 5px 15px; width:100%px; text-decoration:none; font: $linkbarTextFont; color: $linkbarTextColor; background: $linkbartextbgColor; border: 1px solid $linkbarBorderColor; border-top: 0; border-bottom: 0; } #linkbar a:hover { color: $linkbarHoverTextColor; background: $linkbarHoverBgColor; }

Wednesday 19 August 2020

FIT INDIA FREEDOM RUN

ആഗസ്റ്റ് 29: ദേശീയ കായിക ദിനം

കായിക അധ്യാപിക സോഫി ടീച്ചറുടെ സന്ദേശം:

പ്രിയമുള്ളവരേ,
ഹോക്കി ഇതിഹാസം ധ്യാൻ ചന്ദിന്റെ ഓർമ്മയിൽ ആഗസ്ത് 29 ന് ദേശീയ കായിക ദിനം. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായിക താരങ്ങളിലൊരാളാണ് ധ്യാൻ ചന്ദ്. ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് 3 ഹോക്കി സ്വർണ്ണമെഡലുകൾ നേടിത്തരുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് ഈ കായിക ഇതിഹാസം. 1905 ഓഗസ്ത് 25-നാണ് അദ്ദേഹം ജനിച്ചത്. ധ്യാൻ ചന്ദിന്റെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. ദേശീയ കായിക ഇനമായ ഹോക്കിയിൽ ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ടീമായിരുന്നത് ധ്യാൻ ചന്ദിന്റെ കാലത്താണ്. 1928, 1932, 1936 ഒളിമ്പിക്സുകളിൽ ഇന്ത്യ തുടർച്ചയായി മൂന്ന് സ്വർണ്ണമെഡലുകൾ നേടി.

അലഹബാദിൽ ഒരു ആർമി ഉദ്യോഗസ്ഥന്റെ മകനായാണ് ധ്യാൻ ചന്ദിന്റെ ജനനം. പതിനാറാം വയസ്സിൽ അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യൻ ആർമി ടീമിൽ കളിച്ചിരുന്നു. ഇന്ത്യയുടെ ഹോക്കി മാന്ത്രികൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഗോളടിക്കുന്നതിനുള്ള മിടുക്കും കളിമികവും അദ്ദേഹത്തെ ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഹോക്കി താരമാക്കി മാറ്റി. 1948 ലാണ് അവസാനമായി ഇന്ത്യയ്ക്കു വേണ്ടി അദ്ദേഹം കളിച്ചത്. അന്താരാഷ്ട്ര കരിയറിൽ 400 ലധികം ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 1979 ഡിസംബർ 3 - നാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.

 Thank You
 സോഫി ജോൺ
 കായിക അധ്യാപിക
 ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ,
 തലശ്ശേരി


ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ

- കായിക ശേഷി വർധിപ്പിക്കൂ കൊവിഡിനെ ചെറുക്കൂ  


ഫിറ്റ്നസ് പ്രോത്സാഹിപ്പിക്കുന്നതിനും അമിതവണ്ണം, അലസത, സമ്മർദ്ദം, ഉത്കണ്ഠ, രോഗങ്ങൾ എന്നിവയിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ എല്ലാവരേയും സഹായിക്കുന്നതിനുമായി ഫിറ്റ് ഇന്ത്യ പ്രസ്ഥാനം 2020 ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 2 വരെ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ നടത്തുന്നു. ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ മൊത്തത്തിലുള്ള ആരോഗ്യനില വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ് ഓട്ടം തുടങ്ങിയ വ്യായാമങ്ങൾ. അത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ശ്വാസകോശത്തിന്റെ പ്രവർത്തനവും ഉപയോഗവും വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. കൂടാതെ, വ്യായാമം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

"രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും

മാനസിക സമ്മർദ്ദത്തെ അതിജീവിക്കാനും

കായിക പ്രവർത്തനങ്ങൾ"  എന്ന സന്ദേശവുമായി

കേന്ദ്ര കായിക മന്ത്രാലയം നടപ്പിലാക്കുന്ന ഫിറ്റ്  ഇന്ത്യ  ഫ്രീഡം റണ്ണിന്റെ ഭാഗമായി

ആഗസ്റ്റ് 29ന്

തലശ്ശേരി  ജി ജി എച്ച്‌ എസ്സിലെ അദ്ധ്യാപകരും അനദ്ധ്യാപകരും  വിദ്യാർത്ഥിനികളും ഒന്നിക്കുന്ന പ്രോഗ്രാം:

 

"RUN AT HOME"

 

നിങ്ങൾ ചെയ്യേണ്ടത്👇👇

നിങ്ങൾ ചെയ്ത കായിക പ്രവർത്തനത്തിന്റെ (walking, jogging, Running...ect)

ഒരു മിനിറ്റിൽ കുറയാത്ത വീഡിയോ 9605652902 എന്ന നമ്പറിലേക്ക് ആഗസ്ത് 26 ബുധനാഴ്ച രാത്രി 8 മണിക്കുള്ളി അയച്ചു തരിക.

 

ഈ പ്രോഗ്രാമിലേക്ക് ഏവർക്കും സ്വാഗതം.

 

29/08/2020

RUN AT HOME പരിപാടിയോട് നമ്മുടെ കുട്ടികൾ ആവേശപൂർവം പ്രതികരിക്കുകയുണ്ടായി. കുട്ടികൾ അയച്ചുതന്ന വീഡിയോയിൽനിന്നും തെരഞ്ഞെടുത്തവ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ വീഡിയോ താഴെ കൊടുക്കുന്നു:


ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ ശ്രീ സി കെ അനിൽകുമാർ തയ്യാറാക്കിയ യോഗ ക്ലാസിന്റെ വീഡിയോ കാണാം:


 




2 comments:

  1. ശ്രീ.അനിൽ മാസ്റ്റർ അവതരിപ്പിച്ച യോഗക്ലാസ് വളരെ വിജ്ഞാനപ്രദവും ഗംഭീരവുമായിരുന്നു. സമചിത്തതയോടെയുള്ള ശാന്ത ഭാവം കൈവിടാത്ത അനി മാസ്റ്ററുടെ സ്വഭാവ രഹസ്യം ജപ്പഴാണ് 'മനസ്സിലായത്.
    Thank you very much Sir
    ഈ സംരഭത്തിന് പിന്നിലുള്ള ബാബുരാജ് സാർ, സോഫി ടീച്ചർ എല്ലാവർക്കും അഭിനന്ദനങ്ങൾ
    വി.കെ.സജീവൻ
    പ്രിൻസിപ്പ

    ReplyDelete