ഒന്നാം ലോകയുദ്ധം
ലോകത്തിലെ ഏറ്റവും ക്രൂരവും വലുതുമായ യുദ്ധങ്ങളിലൊന്നായ ഒന്നാം ലോകമഹായുദ്ധത്തിന് തുടക്കം കുറിച്ചത് ഒരു ജൂലൈ 28-നാണ് - 1914-ൽ.
പുതിയ ദേശീയത്വം, സാമ്പത്തിക വളർച്ചയും മത്സരവും, സാമ്രാജ്യത്വം, സൈനികസഖ്യങ്ങൾ, ആയുധപ്പന്തയം, രഹസ്യ നയത്രന്തബന്ധങ്ങൾ, അന്താരാഷ്ട്ര അരാജകത്വം തുടങ്ങി നിരവധി കാരണങ്ങളാൽ ആകെ കലുഷമായിത്തീർന്ന അന്തരീക്ഷമായിരുന്നു യൂറോപ്പിൽ 1900 കാലഘട്ടത്തിൽ നിലനിന്നിരുന്നത്.
ബാൾക്കൺ യുദ്ധത്തിനുശേഷം ഓസ്ട്രിയയും സെർബിയയും തമ്മിൽ നിലനിന്ന സംഘർഷാവസ്ഥയാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രധാനകാരണം.
സെർബിയയിലെ ദേശീയവാദികളെ അമർച്ച ചെയ്യുന്നതിന് ജൂലൈ 23-ന് ഓസ്ട്രിയൻ സർക്കാർ സെർബിയയ്ക്ക് അന്ത്യശാസനം നല്കി. സെർബിയ അന്ത്യശാസനം നിരസിച്ചതിനെത്തുടർന്ന് ഓസ്ട്രിയ സെർബിയയുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും അവസാനിപ്പിച്ചു.
ഇതിനിടയിൽ 1914 ജൂലായ് 28-ന്
ഓസ്ട്രിയ-ഹംഗറി സമ്രാജ്യത്തിന്റെ കിരീടാവകാശിയായ ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡ് രാജകുമാരനെയും ഭാര്യ സോഫിയയെയും ബോസ്നിയൻ തലസ്ഥാനത്തു വെച്ച് സെർബിയൻ ദേശീയവാദിയായ ഗാവ്രിലോ പ്രിൻസിപ് എന്ന 19-കാരൻ വെടിവെച്ചു കൊലപ്പെടുത്തി. സംഭവത്തിൽ സെർബിയയ്ക്ക് പങ്കുണ്ടെന്നാരോപിച്ച് ജൂലായ് 28-ന് ഓസ്ട്രിയ സെർബിയയ്ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു.
ഇതായിരുന്നു ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടാൻ പെട്ടെന്നുണ്ടായ കാരണം.
തുടർന്നുണ്ടായ യുദ്ധത്തിൽ ലോകത്തിലെ പല രാജ്യങ്ങളും രണ്ടു ചേരികളിലായി അണിനിരന്നു. സെർബിയയ്ക്കൊപ്പം നിന്ന റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, യു എസ് തുടങ്ങിയ രാജ്യങ്ങളും അവരുടെ സുഹൃദ് രാജ്യങ്ങളും സഖ്യ ശക്തികൾ എന്ന പേരിലും,
ഓസ്ട്രിയ-ഹംഗറി,
ജർമ്മനി എന്നീ രാജ്യങ്ങളും അവരുടെ പങ്കാളികളും കേന്ദശക്തികൾ എന്ന പേരിലുമാണ് യുദ്ധത്തിൽ അണിനിരന്നത്.
അനവധി സവിശേഷതകളുള്ള ഒരു ആഗോളയുദ്ധമായിരുന്നു ഒന്നാം ലോക യുദ്ധം.
1903 ൽ HG വെൽസ് എഴുതിയ കഥയിലെ സാങ്കല്പിക കവചിത വാഹനമായ ടാങ്ക് എന്ന ആധുനിക യുദ്ധവാഹനം ഒന്നാം ലോകയുദ്ധകാലത്ത് യാഥാർത്ഥ്യമാവുകയും ആദ്യമായി ഉപയോഗിക്കപ്പെടുകയും ചെയ്തു.
അന്തർവാഹിനികളും നിരവധി ആധുനിക യുദ്ധോപകരണങ്ങളും ഉപയോഗിക്കപ്പെട്ടു. ആകാശവും യുദ്ധരംഗമായി മാറി. മനുഷ്യനെതിരായി പ്രയോഗിക്കാൻ മൂവായിരത്തിൽപ്പരം രാസവസ്തുക്കൾ പരീക്ഷിക്കുകയും അതിൽ 50 ൽപ്പരം വിഷവാതകങ്ങൾ യുദ്ധഭൂമിയിൽ പ്രയോഗിക്കപ്പെടുകയും ചെയ്തു. ഉഗ്രവിസ്ഫോടനശേഷിയുള്ള ഷെല്ലുകൾ വർഷിക്കപ്പെട്ടു. 1898-ൽ ജാൻ ഗോട്ലിബ് ബ്ലോച് പ്രവചിച്ച
ട്രഞ്ച് യുദ്ധരീതി പ്രാവർത്തികമായി ..
90 ലക്ഷത്തിലധികം സൈനികരും 70 ലക്ഷത്തിലധികം സാധാരണക്കാരും കൊല്ലപ്പെട്ടു.
2.1 കോടിയിലധികം പേർക്ക് പരിക്കു പറ്റി.
1918 നവംബർ ആയപ്പോഴേക്കും തുർക്കിയും ഹംഗറിയും പരാജയപ്പെട്ട് കീഴടങ്ങിക്കഴിഞ്ഞിരുന്നു. അധികം വൈകാതെ 1918 ലെ 11- ാം മാസം 11- ാം തിയ്യതി രാവിലെ 11 മണിക്ക് ഫ്രാൻസിലെ വെഴ്സായിൽ വച്ച് സഖ്യകക്ഷികളും ജർമ്മനിയും സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചതോടെ നാലു വർഷത്തിലധികം നീണ്ടു നിന്ന ഒന്നാം ലോകയുദ്ധത്തിന് അന്ത്യമായി.
യുദ്ധത്തിന്റെ അനന്തരഫലമായി
ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ഓട്ടോമൻ, റഷ്യൻ സാമ്രാജ്യങ്ങൾ തകരുകയും യുഗോസ്ലോവാക്യ, ചെക്കോസ്ലോവാക്യ, പോളണ്ട് തുടങ്ങിയ പുതിയ രാജ്യങ്ങൾ ഉദയം കൊള്ളുകയും ചെയ്തു.
ഒന്നാം ലോക യുദ്ധത്തിലുപയോഗിച്ച പ്രധാന യുദ്ധോപകരണങ്ങൾ:
130 അടി വരെ ദൂരേക്കു തീനാളങ്ങളെത്തിക്കാൻ ശേഷിയുള്ള ആയുധം. ചുമലിൽ തൂക്കിയിട്ടിരിക്കുന്ന രണ്ടു ചെറുടാങ്കിൽ ഒന്നിലുള്ള നൈട്രജന്റെ (Propellent) സമ്മർദത്താലാണ് ഇന്ധനം ദൂരേക്ക് ചീറ്റി തീ ആളിപ്പടരുക. ട്രഞ്ചുകളിലേക്ക് ഈ തീനാളങ്ങളാഴ്ത്തി ശത്രുവിനെ പുറത്തുചാടിച്ചു കൊലപ്പെടുത്തുന്നതായിരുന്നു ഒരു രീതി.
സോപ്‌വിത്ത്: സഖ്യശക്തികളുടെ ഭാഗത്തെ ഏറ്റവും കരുത്തുറ്റ, വിജയകരമായ യുദ്ധവിമാനം. മാസത്തിൽ ശരാശരി 79 എന്ന കണക്കിൽ യുദ്ധകാലത്ത് സോപ്‌വിത്ത് വെടിവച്ചിട്ടത് 1294 ശത്രുവിമാനങ്ങളെ!
70 തരത്തിലുള്ള വിമാനങ്ങളാണ് ഒന്നാം ലോകമഹായുദ്ധ കാലത്തു വിവിധ രാജ്യങ്ങൾ ഉപയോഗിച്ചിരുന്നത്.
1884ൽ വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യത്തെ ഓട്ടമേറ്റഡ് മെഷീൻ ഗണ്‍. 150-200 റൈഫിളുകൾ ഉപയോഗിക്കുന്നതിനേക്കാൾ തീവ്രതയായിരുന്നുവത്രെ ഈ ഒരൊറ്റ മെഷീൻ ഗണ്ണിന്.
ഒന്നാം ലോക മഹാ യുദ്ധത്തിലാണ് ഏതു പ്രതലത്തിലും സഞ്ചരിക്കാനാകുന്ന, ടാങ്ക് എന്ന കവചിത വാഹനം ആദ്യമായി എത്തുന്നത്. ‘ലാൻഡ്ഷിപ്’ എന്നായിരുന്നു യഥാർഥ പേര്. എന്നാൽ യുദ്ധകാലത്ത് ഇവയുടെ നിർമാണത്തെപ്പറ്റി ശത്രുക്കൾ അറിയാതിരിക്കാൻ ‘ടാങ്ക്’ എന്നു വിളിപ്പേരിടുകയായിരുന്നുവത്രെ.
സഖ്യശക്തികളുടെ വ്യാപാര പാതയിൽ യു ബോട്ടുകൾ(അണ്ടർസീ ബോട്ടുകൾ) എന്ന അന്തർ വാഹിനി വിന്യസിച്ച് കപ്പലുകൾ തകർക്കുന്ന രീതി 1914 മുതൽ 1918 വരെ ജർമനി തുടർന്നു.
ആളില്ലാതെ പറക്കുന്ന ഡ്രോണുകളുടെ ആദ്യകാല രൂപം തയാറാക്കിയത് ഒന്നാം ലോക മഹായുദ്ധ കാലത്താണ്.
ഒന്നാം ലോകമഹായുദ്ധത്തിൽ മറ്റേതൊരു ആയുധത്തേക്കാളും ഏറ്റവുമധികം പേർ കൊല്ലപ്പെട്ടത് പീരങ്കിയാക്രമണത്തിലാണ്. മണ്ണിലും കോണ്‍ക്രീറ്റിലും തുളഞ്ഞു കയറിയ ശേഷമാണ് ഇതിലെ ഷെല്‍ പൊട്ടിത്തെറിക്കുക.
ചലിക്കുന്ന കപ്പലിൽ ഒരു വിമാനം ആദ്യമായിറങ്ങുന്നത് ഒന്നാം ലോക മഹായുദ്ധ കാലത്താണ്– 1917 ഓഗസ്റ്റ് രണ്ടിന്. ബ്രിട്ടന്റെ എച്ച്എംഎസ് ഫ്യൂറിയസില്‍ സ്ക്വാഡ്രൺ കമാൻഡർ എഡ്വേഡ് ഡണ്ണിങ് ആണ് വിമാനമിറക്കിയത്.
ഒന്നാം ലോകമഹായുദ്ധത്തിൽ ഉപയോഗിക്കാൻ വേണ്ടി മാത്രം മൂവായിരത്തോളം രാസവസ്തുക്കളാണു ഗവേഷകർ പരീക്ഷിച്ചത്. അതിൽ അൻപതോളം എണ്ണം യുദ്ധഭൂമിയിൽ പ്രയോഗിക്കപ്പെട്ടു.
ഒന്നാം ലോകമഹായുദ്ധത്തിൽ അമേരിക്ക പങ്കുചേരാൻ ഇടയാക്കിയതു തന്നെ ഒരു ടോർപിഡോ ആക്രമണമാണ്. 1915ൽ മേയിൽ ജർമനിയുടെ ഒരു അണ്ടർവാട്ടർസീ–ബോട്ടിൽ (യു–ബോട്ട്) നിന്നു പുറപ്പെട്ട ടോർപിഡോ മുക്കിയത് ബ്രിട്ടന്റെ ലൂസിറ്റാനിയ എന്ന യാത്രാക്കപ്പലിനെ. അന്നു മരിച്ചത് 1195 പേർ; അതിൽ 128 പേർ യുഎസ് പൗരന്മാരായിരുന്നു. വൈകാതെ തന്നെ സഖ്യകക്ഷികൾക്കൊപ്പം ചേർന്ന് യുഎസ് ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു
No comments:
Post a Comment