യോഗ ക്ലാസ്സുകൾ
വ്യക്തിയുടെ സമഗ്രവും സമ്പൂര്‍ണവുമായ വികാസത്തിനായി നിര്‍ദേശിക്കുന്ന ഉപായങ്ങളാണ് യോഗശാസ്ത്രത്തിന്റെ പ്രതിപാദനവിഷയം. ശരിയായ ദിശയിലുള്ള നിരന്തരാഭ്യാസത്തിലൂടെ ശാരീരികവും മാനസികവും വൈകാരികവും ബുദ്ധിപരവും ആത്മീയവുമായ എല്ലാ തലങ്ങളിലും ഔന്നത്യം കൈവരിക്കാന്‍ മനുഷ്യന് കഴിയും. ഇതിനായി വിവരിക്കപ്പെട്ടിട്ടുള്ള ആസനങ്ങളും പ്രാണായാമങ്ങളും ധ്യാനവുമെല്ലാം ശരീരമനസ്സുകളുടെ പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്തുന്നവയാണ്. അതുകൊണ്ടുതന്നെ ശരീരമനസ്സുകള്‍ക്ക് ആരോഗ്യരക്ഷാ പദ്ധതിയായും വൈകല്യം വരുന്ന ഘട്ടങ്ങളില്‍ ചികിത്സാപദ്ധതിയായും യോഗശാസ്ത്രം വര്‍ത്തിക്കുന്നു.
മനുഷ്യനെ സമഗ്രമായി നോക്കിക്കാണുന്ന കാഴ്ചപ്പാടാണ് യോഗയുടേത്. അഞ്ചു കോശങ്ങള്‍ ചേര്‍ന്നതാണ് മനുഷ്യന്‍. ആഹാരംകൊണ്ട് പരിപോഷിക്കപ്പെടുന്നതും തൊട്ടും കണ്ടും അറിയാന്‍ കഴിയുന്ന സ്ഥൂലശരീരവുമായ അന്നമയകോശം, ശരീരപ്രവര്‍ത്തനത്തിന് ആധാരമായതും പ്രത്യക്ഷമല്ലാത്തതുമായ ഊര്‍ജത്തിന്റെ ഉറവിടമായ പ്രാണമയകോശം, വികാരങ്ങളുടെ തലവും മനസ്സിന്റെ സ്ഥാനവുമായ മനോമയകോശം, ചിന്തകളുടെയും ബുദ്ധിയുടെയും കേന്ദ്രമായ വിജ്ഞാനമയകോശം, ആത്മാവിന്റെ തലമായ ആനന്ദമയകോശം എന്നിവയുടെ സമഞ്ജസമായ സമ്മേളനമാണ് മനുഷ്യന്‍. ഇവ പരസ്പര പൂരകങ്ങളാണ്. ഇതില്‍ ഏതെങ്കിലും ഒരുകോശത്തിലുണ്ടാകുന്ന താളപ്പിഴകള്‍ മറ്റ് നാലുകോശങ്ങളിലും പ്രതിധ്വനിക്കുന്നു. ശരീരത്തിലുണ്ടാവുന്ന മുറിവ് മനസ്സിനെ അസ്വസ്ഥമാക്കുന്നതു പോലെ മനസ്സിനുണ്ടാവുന്ന മുറിവ് ശരീരപ്രവര്‍ത്തനത്തെയും ചിന്തകളെയുമൊക്കെ ബാധിക്കുന്നു. രോഗ കാരണങ്ങള്‍ കണ്ടെത്തുന്നതിലും അവയെ ചികിത്സിക്കുന്നതിലും അഞ്ചുകോശങ്ങളെയും ഉള്‍കൊണ്ടുള്ള സമഗ്രസമീപനം ഉപയോഗപ്പെടുത്താന്‍ യോഗശാസ്ത്രം ശ്രമിക്കുന്നു
നമ്മുടെ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ ശ്രീ സി കെ അനിൽകുമാർ യോഗശാസ്ത്രത്തിലെ ഏതാനും ആസനമുറകളെ പരിചയപ്പെടുത്തുന്ന വീഡിയോകൾ ഒക്ടോബർ 11 ഞായറാഴ്ച മുതൽ ഈ പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്.
ശവാസനം
നൗകാസനം
മേരുദണ്ഡാസനം
ഭുജംഗാസനം
മകരാസനം
ശലഭാസനം
പശ്ചിമോത്താനാസനം
വിപരീതകരിണി
അർധഘടിചക്രാസനം
വൃക്ഷാസനം
സുഖാസനം
പത്മാസനം
പ്രാണായാമം
No comments:
Post a Comment