ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി (Single Girl Child Scholarship)
ഒരു പെൺകുട്ടി മാത്രമുള്ള ആളുകളുടെ കുട്ടിക്ക് ഹൈസ്കൂൾ തലം തൊട്ട് ബിരുദാന്തര ബിരുദ കോഴ്നുകൾ വരെ പഠിക്കുവാൻ കേന്ദ്ര ഗവൺമെൻറ് നൽകുന്ന സ്കോളർഷിപ്പാണിത്.
സവിശേഷതകൾ
1. മാസം 2000 രൂപ (24000 രൂപ വർഷത്തിൽ) സ്കോളർഷിപ്പ് ലഭിക്കും.
2. സ്കൂൾ കോളേജ് തലങ്ങളിൽ ബിരുദാന്തര ബിരുദ ക്ലാസ്സുകൾ വരെ സ്കോളർഷിപ്പ് ലഭിക്കും.
3.മാതാപിക്കളുടെ ഏക മകൾ ആയിരിക്കണം. മറ്റ് സഹോദരങ്ങൾ പാടില്ല.
4. സിബിഎസ്ഇ സ്കൂൾ കുട്ടികൾക്കും സ്കോളർഷിപ്പിന് അർഹതയുണ്ട്.
എവിടെ എങ്ങനെ അപേക്ഷിക്കണം
1. അക്ഷയ/ ജന സേവന കേന്ദ്രം/ നേരിട്ടോ (Online ആയി) അപേക്ഷ സർപ്പിക്കാം.
2. അപേക്ഷ സമർപ്പിക്കേണ്ടത് ...
www.cbse.nic.in/newsite/scholar.html എന്ന വെബ് സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. ഓൺലൈൻ അപേക്ഷ നൽകുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
3.ഓൺലൈനായി തയ്യാറാക്കിയ അപേക്ഷ പ്രിൻ്റ് എടുത്ത്...
*Assistant Secretary (Scholarship) CBSE,Shiksha Kendra2,
Community Center,
Preetvihar,
Delhi 11009 2 എന്ന വിലാസത്തിൽ അയച്ചുകൊടുക്കുക.
സമർപ്പിക്കേണ്ട രേഖകൾ
1.ഏക മകൾ എന്ന് തെളിയിക്കുന്ന പഞ്ചായത്ത് അധികൃതർ നൽകുന്ന സാക്ഷ്യപത്രം.
2.ആധാർ കാർഡ്.
3. ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് (കുട്ടിയുടെ പേരിൽ).
2. പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രം.
3. നോട്ടറി അഫിഡവിറ്റ്.
No comments:
Post a Comment